ബ്രാഹ്മണ്യം
ബ്രാഹ്മണ്യമെന്നതിന്നര്‍ത്ഥത്തിനായെന്‍ മനസ്സുമാ-താളിയോലയുമേറെ വഴക്കടിച്ചിന്നും
ഈ ബ്രഹ്മാണ്ഡങ്ങളൊക്കെയും ലോകജനനിയില്‍ നിന്നും
ജനിക്കും മഹാത്ഭുതമെന്നു ശങ്കരാചാര്യരും
ജനനിതന്‍ തൃപ്പാദ രേണുക്കളത്രേ ഈ-
പ്രപഞ്ചത്തിന്‍ ഉപദാനകാരണം
എങ്കലീ പ്രപഞ്ചത്തിന്‍ സൃഷ്ടാവാം ബ്രഹ്മാവിതാര്
ബ്രഹ്മാവിതിന്നും സൃഷ്ടിതന്‍ വെറും നിമിത്തം മാത്രമോ?
മഹാത്ഭുതങ്ങള്‍ക്കുമുമ്പും തനിയമാത്രകള്‍ ഉണ്ടായിരുന്നെന്നും
ആ 'തനിമ' വേണം ബ്രഹ്മസൃഷ്ടിക്കാദ്യാന്ത്യമെന്നു മറിഞ്ഞു ഞാന്‍!
സൃഷ്ടാവ് സൃഷ്ടിയെ സൗഷ്ടവമോടെ സങ്കല്‍പ്പിച്ചിട്ടും-
ഇന്നുമെന്തേ? ഹൃദയഭേദകങ്ങളാമീ പിറവികള്‍ അന്ധരും ബധിരരും അംഗവൈകല്യരും
ബ്രഹ്മാവിനും തെറ്റീടുമോയെന്നെന്‍ ചിന്തകള്‍ കാടേറാതിരിക്കുമോ?
സൃഷ്ടാവിന്‍ സൃഷ്ടിയിതൊക്കെയും അംഗസംയോഗമോടെയാണെന്നതും
സൃഷ്ടിയിതൊക്കെയും സംരക്ഷിക്കാനാവില്ലയെന്നതും ഞാനറിഞ്ഞു.
പ്രഥമസംരക്ഷണം ജനനിയും പിന്നെയാണത്രെയീ വൈകുണ്ഡനാഥരും!
രക്ഷകാ നീ നമ്മെ രക്ഷിപ്പതെങ്ങനെ?
രക്ഷകാ നീയെന്തിനീ നാലുമാസവും-
അനന്തശയനം നടത്തുന്നതീയാഴിയില്‍
രക്ഷകാ നിന്നുടെ ലക്ഷ്മിപോലും ചപലയാകുന്നതും അറിയുന്നതില്ലേ നീ.
ലക്ഷ്മി ചോദിപ്പൂ കുലവധുവായിരുന്നിട്ടെന്തു ഗുണമത്രേ?
പാന്ഥര്‍തന്‍ ഭോഗവസ്തുപോലാകുന്നതിലല്ലയോ മാന്യത!
എന്നിട്ടുമെന്തേ നീ വീടിനും വിണ്ണിനും വിശ്വത്തിനൊക്കെയും
ഐശ്വര്യദേവതയാകുന്നു വിളക്കതായീടുന്നു.
നീയില്ലാത്തതൊക്കെയും അന്ധകാരങ്ങളോ?
നാഥനോ നാഥയോ ആരുമല്ലാത്തതോ ബ്രഹ്മം
നാഥനോ നാഥയോ ആരുമല്ലാത്തതോ ബ്രഹ്മം
അരുമില്ലാത്തതോ ബ്രഹ്മം.
പകലിന്റെ മക്കളാം നമ്മള്‍ തന്‍ കണ്ണുതുറപ്പിക്കാന്‍
ഇനിയുമുണ്ടാകുമോ ആചാര്യരീഭൂവില്‍
ഇനിയുമുണ്ടാകുമോ സപ്തസ്വരങ്ങളുതിര്‍ക്കുന്ന സുചീന്ദ്രസ്തൂപങ്ങളും
പുതിയ ഭാരതചരിതം രചിക്കുവാന്‍ വ്യാസരും
നാടിന്റെ മക്കള്‍തന്‍ ബുദ്ധിയുണര്‍ത്തുവാന്‍
പണ്ടുണ്ടായിരുന്നത്രേ ബ്രഹ്മണനാമൊരു വിഷ്ണുശര്‍മ്മ
വിശ്വത്തിന്‍ ശാസ്ത്ര സാരങ്ങളതത്രയും ആറ്റിക്കുറുക്കിയരിച്ചും
പഞ്ചതന്ത്രങ്ങളായ് പഠിപ്പിച്ചതാം വിഷ്ണുശര്‍മ്മ.
ഇന്നന്റെ നാട്ടിലുണ്ടേറെയായ് വിഷ്ണുശര്‍മ്മമാര്‍
ഇവരിലാരാണ് ബ്രഹ്മണനാം വിഷ്ണുശര്‍മ്മ?
നാടുണര്‍ത്തുന്നതാം വിഷ്ണുശര്‍മ്മ.
നാടുണര്‍ത്തുന്നതാം വിഷ്ണുശര്‍മ്മ.
ഇന്നെന്റെ നാടിന്റെ മക്കളുഴറുന്നലയുന്നിവിടെയെങ്ങും
ഇന്നെന്റെ നാടിന്റെ മക്കളുഴറുന്നലയുന്നിവിടെയെങ്ങും
ബ്രഹ്മണ്യമെന്നതിന്നര്‍ത്ഥത്തിനായെന്‍ മനസ്സും
ആ പഴയ താളിയോലയുമേറേ വഴക്കടിച്ചിന്നും.
അല്ലെങ്കിലെന്തിത്രചിന്തകള്‍ നാം നമ്മെ അറിയുവിന്‍
പകലിന്റെ മക്കളാം നമ്മളുണരുവിന്‍ പ്രവര്‍ത്തിക്കിന്‍
നാളയുടെ ചരിതത്തില്‍ നന്മകള്‍ നിറയ്ക്കുവാന്‍
നാം നമ്മെ അറിയുവിന്‍ നമ്മളുണരുവിന്‍.
നാം നമ്മെ അറിയുവിന്‍ നമ്മളുണരുവിന്‍
പ്രവര്‍ത്തിചെയ്തീടുകില്‍ ഫലവും പ്രശസ്തിയും
തേടിവന്നെത്തുന്നു നമ്മളെയൊക്കെയും
ബ്രാഹ്മണ്യമെന്തെന്നും നാമറിയാതെയറിയില്ലേ?
ഉണരുവിന്‍ നമ്മളുണരുവിന്‍ ഉണരുവിന്‍ ഉണരുവിന്‍ നമ്മളുണരുവിന്‍
നമ്മെ തട്ടിയുണര്‍ത്തില്ലേ കാലങ്ങള്‍ പോലും
നമ്മെ തട്ടിയുണര്‍ത്തില്ല കാലങ്ങള്‍ പോലും!
നമ്മെ തട്ടിയുണര്‍ത്തില്ല കാലങ്ങള്‍ പോലും!
മനോജ് കിള്ളികുളങ്ങര